രാഹുൽ ഗാന്ധി മിക്കവാറും പട്ടായയിലുണ്ടാവും, അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു, മോചിപ്പിക്കണമെന്ന കമന്റ് ആരും ഇടരുത്; തിരിച്ചടിച്ച് പിവി അൻവർ

നിലമ്പൂർ: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി പുതുവത്സരാഘോഷത്തിനായി വിദേശത്ത് പോയ സംഭവത്തെ ട്രോളി പിവി അൻവർ എംഎൽഎ. രാഹുൽ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം, ഞങ്ങടെ എം.പീനേ പട്ടായ ജയിലിൽ നിന്ന് വിട്ട് തരൂ പ്രസിഡന്റേ. ആരും അഭ്യൂഹങ്ങൾ പരത്തരുതെന്നാണ് അൻവറിന്റെ പോസ്റ്റ്.

അൻവറിന്റെ സിയാറാ ലിയോൺ യാത്രയെ പരിഹസിച്ച് കോൺഗ്രസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രചാരണത്തിന് സമാനമായാണ് അൻവറിന്റെ ട്രോൾ പോസ്റ്റ്. തായ്‌ലൻഡ് നാഷണൽ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് ഷെയർ ചെയ്തുകൊണ്ടാണ് അൻവറിന്റെ പരിഹാസം.

നേരത്തെ രാഹുലിന്റേത് വ്യക്തിപരമായ സന്ദർശനമാണെന്നും ഇത് സംബന്ധിച്ച് അഭ്യഹങ്ങൾ പരത്തരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അൻവർ എംഎൽഎുടെ പരിഹാസം.

Also Read-അഞ്ചുപേർക്ക് ജീവൻ പകുത്തുനൽകി ജോമോൻ യാത്രയായി; ഡ്രൈവിങ് ലൈസൻസിലെ അവയവദാന സന്നദ്ധത രേഖപ്പെടുത്തിയ ആദ്യത്തെ ഡോണറായി ഈ 19കാരൻ

‘ആരും അഭ്യൂഹങ്ങൾ പരത്തരുത്. അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും. തായ്‌ലൻഡ് നാഷണൽ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് ഇവിടെ ഷെയർ ചെയ്യുന്നു. ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല, പട്ടായയിൽ ആണെന്ന് അഭ്യൂഹം, അദ്ദേഹം അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു, അദ്ദേഹത്തെ മോചിപ്പിക്കണം എന്ന സൈബർ കോൺഗ്രസ് നിലവാരത്തിലുള്ള കമന്റുകൾ ആരും ആ പേജിൽ പോയി ഇട്ടേക്കരുത്..പതുക്കെ..പതുക്കെ..പൊങ്കാല ഇട്ടാൽ മതി,’ അൻവർ കുറിച്ചു.

Exit mobile version