ഉപഭോക്താക്കൾക്കായി മെഗാലോൺ മേളയും ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണപ്പണയ വായ്പയും ഒരുക്കി മാക്‌സ് വാല്യു വിജയകരമായ ആറാം വാർഷിക ആഘോഷത്തിൽ

തൃശൂർ: വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാമ്പത്തിക -വാണിജ്യ രംഗത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തി ജനപ്രിയ സ്ഥാപനമായി മാറിയ മാക്‌സ് വാല്യു ക്രെഡിറ്റ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് വിജയകരമായി ആറാം വർഷത്തിലേക്ക്.

ചെറുകിട വാണിജ്യ/ വ്യവസായ സംരംഭകരുടെ ബിസിനസ് ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന കുറഞ്ഞ പലിശയും ഉചിതമായ തിരിച്ചടവ് മെഗാ ലോൺ മേളയും ഏറ്റവും കുറഞ്ഞ പലിശനിരക്കുള്ള സ്വർണപ്പണയ വായ്പയുമാണ് മാക്‌സ് വാല്യു ക്രെഡിറ്റ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിനെ ജനപ്രിയമാക്കുന്നത്.

പ്രതിസന്ധിയുടെ ഈ കാലത്ത് കുറഞ്ഞ നിരക്കിൽ മെഗാ ലോൺ മേളയും സ്വർണവായ്പയും നൽകി ഉപഭോക്താക്കൾക്ക് കൈത്താങ്ങാൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യത്തിൽ ആണ് മാക്‌സ് വാല്യു ആറാം വർഷത്തിലേക്ക് ചുവടുവെയ്ക്കുന്നത്. മാക്‌സ് സമൃദ്ധി ലോൺ മേളയിലൂടെ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി നൽകുന്നതിനൊപ്പം സ്വർണപ്പണയ വായ്പയുടെ പലിശ 100 രൂപയ്ക്ക് 75 പൈസ എന്ന ഏറ്റവും കുറഞ്ഞനിരക്കിലുമാണ് മാക്‌സ് വാല്യു ലഭ്യമാക്കുന്നത് എന്ന് മാനേജുമെന്റ് അറിയിച്ചു

സൗത്ത് ഇന്ത്യയിലെ പ്രധാന സ്ഥാപനമായി വളരുന്ന മാക്‌സ് വാല്യു ലിമിറ്റഡിന്റെ സേവനങ്ങൾ കേരളത്തിലെ 71 ശാഖകളിലൂടെയാണ് ഉപഭോക്താവിലെത്തുന്നത്. കൂടാതെ കർണാടകയിൽ 37 ശാഖകളും ആന്ധ്രാപ്രദേശിൽ മൂന്ന് ശാഖകളുമാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗത്തും പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്
മാക്‌സ് വാല്യു ലിമിറ്റഡ് എന്നും മാനേജുമെന്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം: ഗ്രൗണ്ട് ഫ്ളോർ, സീകെ പ്ലാസ, മെട്രോപൊളിറ്റൻ ആശുപത്രിക്ക് എതിർവശം, കൂർക്കഞ്ചേരി, തൃശ്ശൂർ-680007
വെബ്സൈറ്റ്:www.maxvaluecredits.com
ഇമെയിൽ: info@maxvaluecredits.com
ഫോൺ: 0487-2426799

Exit mobile version