കോഴിക്കോട് ഓടയിൽ വീണ് ഗുഡ്‌സ്ഓട്ടോ ഡ്രൈവർ മരിച്ചനിലയിൽ; സുരക്ഷിതമല്ലാത്ത ഓട സ്ഥിരം അപകടകാരി

കോഴിക്കോട്: കോഴിക്കോട് നഗരത്തിനടുത്ത് പാലാഴിയിൽ ഓടയിൽ വീണ് 53കാരൻ മരിച്ചു നിലയിൽ. പാലാഴി സ്വദേശി കൈപ്പുറത്ത് ശശിയാണ് മരിച്ചത്.

ഓടയിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പുലർച്ചെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു ശശി.

ഒരു മാസം മുമ്പ് മറ്റൊരാൾ ഇതേ സ്ഥലത്ത് വീണു മരിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെ നടന്നുപോകുന്ന വഴിയായതിനാൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version