‘ആ തള്ള പറയുന്നതില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്’: ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ്; അനുപമയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്

കോട്ടയം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍
കുഞ്ഞിന്റെ അമ്മ അനുപമയെ അധിക്ഷേപിച്ച് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. അനുപമ പറയുന്നതില്‍ എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടെന്നും ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

അതേസമയം, കുഞ്ഞ് അനുമപയ്ക്ക് അവകാശപ്പെട്ടത് തന്നെയാണെന്നും പിസി ജോര്‍ജ് പറഞ്ഞു. അമ്മയ്ക്ക് അവകാശപ്പെട്ടതാണ് അവര്‍ പ്രസവിച്ച കുഞ്ഞ്. അതില്‍ സംശയമില്ല. പക്ഷെ അവര്‍ പറയുന്നതില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. ഞാനൊന്നും അറിഞ്ഞില്ലെന്ന് അനുപമ പറയുന്നത് നമ്മളെയെല്ലാം വിഡ്ഡിയാക്കുകയാണ്.

അത് ചെയ്യരുത്. ഇപ്പൊ കെട്ടിയവന്‍ ഭാര്യയെ ഉപേക്ഷിച്ചതാണ്. ഏതാണ്ടെല്ലാം സ്പെല്ലിംഗ് മിസ്റ്റേക്ക് ആണ്. തള്ളയ്ക്ക് അവകാശപ്പെട്ടതാണ് കുഞ്ഞ്. പക്ഷെ ആ തള്ള പറയുന്നതില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. കേട്ടാലറിയാം, പിസി ജോര്‍ജ് പറഞ്ഞു.

Exit mobile version