ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നത് ആക്ടിവിസ്റ്റുകള്‍ക്ക് അഴിഞ്ഞാടനെന്ന് ശോഭ സുരേന്ദ്രന്‍; നിരാഹാര സമരപന്തലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം

ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നത് ആക്ടിവിസ്റ്റുകള്‍ക്ക് അഴിഞ്ഞാടനെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ സമരപ്പന്തലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം. ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നത് ആക്ടിവിസ്റ്റുകള്‍ക്ക് അഴിഞ്ഞാടനെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. ശബരിമലയിലേക്ക് മനിതി സംഘത്തെ കൊണ്ടുപോയ പോലീസ് ശ്രമത്തിനെതിരെയാണ് ബിജെപിയുടെ നാമജപ പ്രതിഷേധം.

അതേസമയം, ശോഭ സുരേന്ദ്രന്റെ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്ു ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്.

എഎന്‍ രാധാകൃഷ്ണന്‍, സികെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രന്‍ നിരാഹാരം സമരം നയിക്കുന്നത്.

Exit mobile version