മൂകാംബിക ദര്‍ശനത്തിന് പോയ എട്ടംഗസംഘം അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

കണ്ണൂര്‍: വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. പയ്യന്നൂരിന് സമീപം എടാട്ടില്‍ ദേശീയപാതയിലാണ് അപകടം നടന്നത്.

പുലര്‍ച്ചെ നാലരയ്ക്കാണ് അപകടമുണ്ടായത്. അപകടത്തില്‍ തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാല്‍ (55) സഹോദരിയുടെ മക്കളായ തരുണ്‍ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്.

തൃശൂരില്‍ നിന്ന് മൂകാംബിക ദര്‍ശനത്തിനു പോയ എട്ടംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന്‌പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. പത്മാവതി, നിയ, അനിത, വിജിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version