വയനാട്ടിലുള്ളത് ആറ് ഔട്ട്‌ലെറ്റുകൾ മാത്രം; പക്ഷെ ഓണത്തിന് കുടിച്ചുതീർത്തത് മൂന്നുകോടിയുടെ മദ്യം

liquor | kerala news

കൽപറ്റ: വയനാട് ജില്ലയിലെ ആറ് ബിവറേജസ് ഔട്ട് ലെറ്റുകളിൽ നിന്ന് തിരുവോണത്തലേന്ന് മാത്രം വിറ്റഴിച്ചത് മൂന്നു കോടിയിലധികം രൂപയുടെ മദ്യം. ഇത് ജില്ലയിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ കണക്ക് മാത്രം.

ബാറുകളിലേതും കൂടി കൂട്ടിയാൽ ഏതാണ്ട് ആറു കോടിയിലധികം വരും. ഏറ്റവും കൂടുതൽ വിൽപന നടന്നത് കൽപറ്റയിലും കുറവു നടന്നത് അമ്പലവയലിലുമാണ്. കൽപറ്റ ഔട്ട്‌ലെറ്റിൽ 66 ലക്ഷത്തിന്റെയും മാനന്തവാടിയിൽ 64, ബത്തേരിയിൽ 33, പുൽപള്ളിയിൽ 42, പനമരത്ത് 43 ലക്ഷത്തിന്റെയും കച്ചവടം നടന്നു.

ഈ വിൽപ്പനയ്ക്ക് സമാനമായി ജില്ലയിലെ ബാറുകളിലും മദ്യവിൽപന നടന്നിട്ടുണ്ട്. ബാറുകളിൽ കൂടുതൽ വിൽപന നടന്നതായാണ് വിവരം. എങ്കിൽ ആറു കോടിയിലധികം രൂപയുടെ മദ്യം തിരുവോണത്തിന് ചെലവായി.

Exit mobile version