സികെ ജാനു എകെജി സെന്ററില്‍; ജനാധിപത്യ രാഷ്ട്രീയ സഭ എല്‍ഡിഎഫിലേക്ക്

1തിരുവനന്തപുരം: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ പാര്‍ട്ടി എല്‍ഡിഎഫിലേക്ക്. പാര്‍ട്ടിയെ ഘടക കക്ഷി ആക്കണമെന്നാവശ്യപ്പെട്ട് സികെ ജാനു എകെജി സെന്ററിലെത്തി എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. ജാനുവിന്റെ ആവശ്യം പാര്‍ട്ടി പരിഗണിക്കുമെന്ന് കണ്‍വീനര്‍ വിജയരാഘവന്‍ അറിയിച്ചു.

ബിജെപി വര്‍ഷങ്ങളായി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടത്. വാഗ്ദാനം നല്‍കിയ പദവികള്‍ നല്‍കിയില്ലെന്നാണ് സികെ ജാനുവിന്റെ ആരോപണം. അന്നുതന്നെ മറ്റു മുന്നണികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും ജാനു അറിയിച്ചിരുന്നു.

ഇതേതുടര്‍ന്ന് കഴിഞ്ഞ മാസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജാനു ചര്‍ച്ചനടത്തിയിരുന്നു. എല്‍ഡിഎഫിനോട് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സമ്മതമാണോയെന്ന് അദ്ദേഹം ജാനുവിനോട് ആരാഞ്ഞിരുന്നു. കാനത്തിന്റെ ആവശ്യത്തോട് അനുകൂലമായായിരുന്നു ജാനു പ്രതികരിച്ചത്.

2016ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സികെ ജാനു ജനാധിപത്യ രാഷ്ടീയ സഭ രൂപീകരിച്ച് എന്‍ഡിഎയുടെ സഖ്യകക്ഷിയായത്.

Exit mobile version