കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു, പുറത്ത് പറഞ്ഞാല്‍ വധിക്കുമെന്ന് ഭീഷണി, ഇപ്പോള്‍ മകള്‍ക്ക് വരുന്ന വിവാഹാലോചനകള്‍ വരെ മുടക്കുന്നു; വയനാട് ഡിസിസി സെക്രട്ടറിക്കെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതി

കല്‍പ്പറ്റ: വയനാട് ഡിസിസി സെക്രട്ടറി ആര്‍പി ശിവദാസനെതിരെ പീഡന പരാതിയുമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ കാര്യം പറയാന്‍ വീട്ടിലെത്തിയപ്പോഴാണ് ശിവദാസന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.

ജില്ലാ പൊലീസ് മേധാവിക്കാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവം പുറത്ത് പറഞ്ഞാല്‍ വധിക്കുമെന്നും സോഷ്യല്‍മീഡിയ വഴി മോശമായി ചിത്രീകരിച്ച് അപമാനിക്കുമെന്നും ശിവദാസന്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

\
”കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിനാലും സ്വാധീനമുള്ള വ്യക്തിയായതിനാല്‍ നടപടിയുണ്ടാവില്ലെന്ന് കരുതിയത് കൊണ്ട് അന്ന് പൊലീസില്‍ പരാതി നല്‍കാതിരുന്നത്. വിവരം കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ പരാതി നല്‍കണമെന്നാണ് പറഞ്ഞത്. മകള്‍ക്ക് വരുന്ന വിവാഹാലോചനകള്‍ ശിവദാസന്‍ മുടക്കുകയാണെന്നും അതിനാലാണ് ഇപ്പോള്‍ പരാതി നല്‍കിയ യുവതി പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.’

പരാതിയില്‍ പറയുന്നത് ഇങ്ങനെ

‘2019 ഡിസംബര്‍ ആറിന് രാവിലെ 11 മണിക്കാണ് സംഭവം. ഡിസംബര്‍ 7ന് രാഹുല്‍ ഗാന്ധിയുടെ ബത്തേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ശിവദാസന്‍ സംഭാഷണത്തിന് ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയിലെത്തിയപ്പോള്‍ പിന്നാലെ വന്ന ശിവദാസന്‍ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറി ഓടിയപ്പോള്‍ ഒച്ചവയ്ക്കരുതെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്നും മകളെയും തന്നെയും കുറിച്ച് മോശമായ രീതിയില്‍ സോഷ്യല്‍മീഡിയ വഴി പ്രചാരണം നടത്തി പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തിലാക്കുമെന്നും ഭീഷണിപ്പെടുത്തി ശിവദാസന്‍ പുറത്തേക്ക് പോകുകയായിരുന്നു.”

”കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിനാലും സ്വാധീനമുള്ള വ്യക്തിയായതിനാല്‍ നടപടിയുണ്ടാവില്ലെന്ന് കരുതിയത് കൊണ്ട് അന്ന് പൊലീസില്‍ പരാതി നല്‍കാതിരുന്നത്. വിവരം കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ പരാതി നല്‍കണമെന്നാണ് പറഞ്ഞത്. മകള്‍ക്ക് വരുന്ന വിവാഹാലോചനകള്‍ ശിവദാസന്‍ മുടക്കുകയാണെന്നും അതിനാലാണ് ഇപ്പോള്‍ പരാതി നല്‍കിയ യുവതി പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.’

Exit mobile version