സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയാത്തവരാണ് വനിതാ മതില്‍ കെട്ടുന്നത്; കേരളത്തെ ഭ്രാന്താലയമാക്കാനെ ഇതു ഉപകരിക്കൂ; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

കേരളത്തെ ഭ്രാന്താലയമാക്കാനെ ഇതു ഉപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: വനിതാ മതിലിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവര്‍ ആണ് വനിതാ മതില്‍ കെട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തെ ഭ്രാന്താലയമാക്കാനെ ഇതു ഉപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു.

വനിതാ മതില്‍ എന്ന വര്‍ഗീയ മതില്‍ കെട്ടാന്‍ സര്‍ക്കാര്‍ സംവിധങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. ഓഫീസ് സമയത്തു യോഗങ്ങള്‍ പാടില്ല എന്നുണ്ടെങ്കിലും വനിതാ മതില്‍ യോഗങ്ങള്‍ ആ സമയത്ത് നടക്കുന്നു. ഒന്നര ലക്ഷം ഫയലുകള്‍ കെട്ടി കിടക്കുമ്പോഴാണ് ഇങ്ങനെ യോഗങ്ങള്‍ ചേരുന്നത് എന്നും ചെന്നിത്തല വിമര്‍ശിച്ചു.

സിപിഎം സൈബര്‍ പോരാളികളാണ് മഞ്ജുവിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അതിനിടെ, വനിതാ മതിലില്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ല എന്ന് കെഎസ്‌യും വ്യക്തമാക്കി. വിഭാഗീയത ഉണ്ടാക്കുന്ന വര്‍ഗീയ മതിലാണിതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് പറഞ്ഞു.

കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണവും, നവോഥാന മൂല്യങ്ങളും, സ്ത്രീ പുരുഷ സമത്വവും സംരക്ഷിക്കുന്നതിനുള്ള ആശയ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് വനിത മതില്‍ സംഘടിപ്പിക്കുന്നത്.

Exit mobile version