സ്വന്തമായി ഒന്നും ചെയ്യാതെ തെറ്റിദ്ധാരണ പരത്തുന്നു; എല്ലാം കേന്ദ്രം തന്നാൽ ഇവിടെ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാനത്തിന്: കെ സുരേന്ദ്രൻ

കോന്നി: സംസ്ഥാന സർക്കാർ സൗജന്യമായി തന്നെ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന മുക്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വന്തമായി ഒന്നും ചെയ്യാതെ കേന്ദ്ര സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണ് സംസ്ഥാന സർക്കാരെന്ന് സുരേന്ദ്രൻ ആരോപിച്ചു.

സൗജന്യവാക്‌സിൻ എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ഇതുവരെ നടപടി ക്രമങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കെ സുരേന്ദ്രൻ കോന്നിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

വാക്‌സിന്റെ കാര്യത്തിൽ ഉത്തർപ്രദേശ് ഗവൺമെന്റും മധ്യപ്രദേശ് ഗവൺമെന്റും രാജസ്ഥാൻ ഗവൺമെന്റും ഒക്കെ സ്വീകരിക്കുന്ന മാതൃക സംസ്ഥാന സർക്കാർ സ്വീകരിക്കണം. എല്ലാം കേന്ദ്രം തന്നാൽ ഇവിടെ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. സംസ്ഥാന ഗവൺമെന്റ് എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്ന് പറയുന്നുണ്ടെങ്കിലും അതിന് എന്ത് നടപടിക്രമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ ചോദിക്കുന്നു.

എവിടെ നിന്നാണ് അവർ വാക്‌സിൻ വാങ്ങുന്നത്. കേന്ദ്രം കൊടുക്കുന്ന വാക്‌സിനല്ലാതെ നേരിട്ട് വാക്‌സിൻ കൊടുക്കാനുള്ള സംവിധാനമുണ്ടോ. വെറുതെ കേന്ദ്രത്തിനെതിരെ പ്രസ്താവനയിറക്കുക, കേന്ദ്രത്തിന്റെ വാക്‌സിൻ നയം തെറ്റാണെന്ന് ആരോപണം ഉന്നയിക്കുക, ഒന്നും ചെയ്യാതിരിക്കുക തുടങ്ങിയ സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Exit mobile version