‘എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെ’ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

Pinarayi Vijayan | Bignewslive

ആലപ്പുഴ: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് രണ്ടാമതും രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വോട്ടര്‍ പട്ടികയിലെ ക്രമക്കേട്, സംഘടിത നീക്കം കാരണമല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ കോണ്‍ഗ്രസാണ് കള്ളവോട്ട് ചേര്‍ത്തതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണത്തില്‍, എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് രമേശ് ചെന്നിത്തല ആരോപിച്ച് രംഗത്തെത്തിയത്.

അതേസമയം, സംഭവത്തിലെ സത്യസ്ഥിതി പുറത്ത് വന്നതിന് ശേഷം നേതാവ് മൗനം പാലിച്ചു. ശേഷം വീണ്ടും ക്രമക്കേട് ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി ആരോപണം. ഇതിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

പിണറായി വിജയന്റെ വാക്കുകള്‍;

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വേണം എന്ന് ജനം ആഗ്രഹിക്കുന്നു. എല്‍ഡിഎഫിന്റെ അടിത്തറ വിപുലമാണ്. കോണ്‍ഗ്രസ് ക്ഷയിച്ചു ക്ഷയിച്ചു വരികയാണെന്നും നേതാക്കള്‍ വലിയ രീതിയില്‍ ബിജെപിയിലേക്ക് പോകുന്ന.ു, കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി പാര്‍ട്ടി വിട്ടത് സ്ത്രീ വിരുദ്ധത ആരോപിച്ചാണ്.

ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഇറങ്ങി പോയത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ആണ. എന്‍എസ്എസിന് വിമര്‍ശിക്കേണ്ട ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. വസ്തുതകള്‍ ഇല്ലാത്ത വിമര്‍ശനം ജനങ്ങള്‍ സ്വീകരിക്കില്ല. എന്‍എസ്എസിന്റെ നിലപാട് എല്ലാ കാലത്തും സമദൂരം ആണെന്നും ചിലപ്പോള്‍ ശരി ദൂരം സ്വീകരിച്ചിട്ടുണ്ട്. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് വസ്തുത വിരുദ്ധം ആണെങ്കില്‍ ഏത് വിഭാഗം ആണോ മനസ്സിലാക്കേണ്ടത് അവര്‍ മനസിലാക്കും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാക്കി വൈകാരികത ഉണ്ടാക്കാന്‍ ശ്രമം ഉണ്ടായേക്കാം. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സമയത്ത് കെവിന്‍ എന്ന ചെറുപ്പക്കാരനെ കൊന്നത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്ന പ്രചരണം ഉണ്ടായി. പരാജയ ഭീതിയില്‍ അതേ പോലെ പ്രചരണങ്ങള്‍ വന്നേക്കാം. സംഘ പരിവാറിന്റെ നീക്കങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ട്, ഇത് മുതലാക്കാന്‍ എസ്ഡിപിഐ , ജമാത്ത് ഇസ്ലാമി ഒക്കെ ശ്രമിക്കുന്നുണ്ട്. ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് നേരിടാന്‍ ആകില്ല.

മത നിരപേക്ഷ നിലപാട് ആണ് വേണ്ടത്, എല്ലാവരും ഒന്നിച്ചു എതിര്‍ത്തു തോല്‍പ്പിക്കണം. ബിജെപിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത അവസ്ഥയുണ്ട്, അത് പ്രശ്‌നം ആണ് , പ്രാദേശികമായി വോട്ട് കോണ്‍ഗ്രസിന് നല്‍കാന്‍ പോകുന്നതിന്റെ തെളിവ് ആണ്, പ്രത്യേക അജണ്ടകള്‍ നടക്കുന്നുണ്ട്. യുഡിഎഫിന് വേണ്ടി ഒത്തുകളി നടക്കുന്നുണ്ടെന്നും അത് പിന്നീട് തെളിയും.

Exit mobile version