പ്രചരണം കൊഴുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍; മൂന്ന് ജില്ലകളിലേയ്ക്ക് ഇറങ്ങും, ആവേശത്തോടെ പ്രവര്‍ത്തകരും

Rahul Gandhi | Bignewslive

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ, പ്രചാരണം കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തി. മൂന്ന് ജില്ലകളിലേയ്ക്ക് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തും. പ്രധാനമായും എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലേയ്ക്കാണ് രാഹുല്‍ ഗാന്ധി എത്തുക. പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇറങ്ങുന്ന ആവേശത്തിലാണ് പ്രവര്‍ത്തകരും.

രാവിലെ കൊച്ചിയിലെത്തുന്ന രാഹുല്‍ഗാന്ധി പതിനൊന്നര മുതല്‍ സെന്റ് തെരേസാസ് കോളേജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തുടര്‍ന്ന് ഗോശ്രീ ജംഗ്ഷനില്‍ വൈപ്പിന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും.

ഉച്ചയ്ക്ക് ശേഷം, കൊച്ചി തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ യോഗങ്ങളില്‍ പ്രസംഗിക്കുന്ന രാഹുല്‍ഗാന്ധി ഇതിനുശേഷം ആലപ്പുഴയിലേക്ക് പോകും. ആലപ്പുഴയില്‍ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ആയിരിക്കും രാഹുല്‍ ഗാന്ധി പങ്കെടുക്കുക.

Exit mobile version