വീണ്ടും നിലപാട് മാറ്റവുമായി പിസി ജോര്‍ജ്; എന്‍ഡിഎ ഘടക കക്ഷിയായേക്കും, സീറ്റ് നല്‍കാനൊരുള്ള ഒരുക്കത്തില്‍ ബിജെപിയും

PC George | Bignewslive

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും നിലപാടുമായി പിസി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ ഘടക കക്ഷിയായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെയാണ് വീണ്ടും നിലപാട് മാറ്റത്തിന് ഒരുങ്ങുന്നത്.

27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പിസി ജോര്‍ജ് അറിയിച്ചു. പിസി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ സമാന്തര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതോടെയാണ് പൊതു സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്നാണ് ഒടുക്കം യുഡിഎഫ് നിലപാടെടുത്ത്. എന്നാല്‍ ഇതിനോട് യോജിക്കാത്ത പിസി ജോര്‍ജ് മറ്റ് മാര്‍ഗങ്ങള്‍ തേടുകയായിരുന്നു. ഒടുവില്‍ എത്തിയതാണ് എന്‍ഡിഎ സഖ്യം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച വിജയം എന്‍ഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എന്‍ഡിഎ എന്നത് കേരളത്തില്‍ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് മുന്നണി വിടുകയും ചെയ്തിരുന്നു. ശേഷം യുഡിഎഫിനൊപ്പം ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അതിനെ എതിര്‍ത്തതോടെയാണ് വീണ്ടും നിലപാടില്‍ മാറ്റം വരുത്തിയത്. അതേസനയം, പിസി ജോര്‍ജ് എന്‍ഡിഎ സഖ്യം ചേര്‍ന്നാല്‍ രണ്ട് സീറ്റ് ബിജെപി നല്‍കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version