കോഴിയെ നായപിടിച്ചതിനെ ചൊല്ലി അയൽക്കാർ തമ്മിലടി; വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

ചാത്തന്നൂർ: വീട്ടിൽ വളർത്തുന്ന കോഴിയെ നായ പിടിച്ചതു സംബന്ധിച്ച തർക്കം തമ്മിൽതല്ലിൽ കലാശിച്ചതോടെ ഇതുകണ്ടുനിൽക്കുകയായിരുന്ന വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. ചാത്തന്നൂർ താഴം ഇത്തിക്കര ബ്ലോക്ക് ഓഫീസിനു സമീപം അനിത വിലാസത്തിൽ രഘുവരന്റെ ഭാര്യ വിജ്ഞാനവല്ലിയാണ് (76) മരിച്ചത്.

പ്രതീകാത്മക ചിത്രം

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചാത്തന്നൂർ പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിയെ നായ പിടികൂടിയതു സംബന്ധിച്ചു വിജ്ഞാനവല്ലിയുടെ മകൻ ജ്യോതിലാലും അയൽവാസിയും തമ്മിൽ വഴക്കായി. ഇതിനിടെ, വിജ്ഞാനവല്ലിയുടെ മകൾ അനിതയ്ക്ക് അടിയേറ്റു. ഇതുകണ്ട് വിജ്ഞാനവല്ലി കുഴഞ്ഞു വീഴുകയായിരുന്നു.

പ്രതീകാത്മക ചിത്രം

ഉടൻ തന്നെ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരുക്കേറ്റ അനിത ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Exit mobile version