പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മുടവന്തേരി വരാക്കണ്ടിയില്‍ മുനീര്‍ ആണ് അറസ്റ്റിലായത്.

മുടവന്തേരി സ്വദേശി മേക്കര താഴെകുനി എംടികെ അഹമ്മദി(53) നെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്.


എംടികെ അഹമ്മദ്

വീടിനു സമീപത്തെ എണവള്ളൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കാറിലെത്തിയ സംഘം ബലമായി കാറില്‍ പിടിച്ചു കയറ്റികൊണ്ടു പോവുകയായിരുന്നു.

സ്‌കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട പ്രദേശവാസിയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ഖത്തറില്‍ അഹമ്മദിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പയ്യോളി സ്വദേശിയാണ് ഇതിനു പിന്നിലെന്നായിരുന്നു അഭ്യൂഹമെങ്കിലും തനിക്ക് ഈ സംഭവവുമായി ബന്ധമില്ലെന്ന് ഇയാള്‍ പറഞ്ഞു.

Exit mobile version