ബലംപ്രയോഗിച്ച് കാറില്‍ കയറ്റി, പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, പഞ്ചായത്ത് അംഗം അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി എസ് മണിവര്‍ണ്ണനാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ 24-നാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം വൈകീട്ട് നാലരയോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു.

also read:അമിതവേഗതയില്‍ കാറോടിച്ച് അപകടം, മൂന്ന് തവണ നോട്ടീസയച്ചിട്ടും മറുപടിയില്ല, നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്

തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ മണിവര്‍ണന്‍ കാറില്‍ കയറ്റിക്കൊണ്ട് പോയതായി അറിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കുടുംബംപൊലീസില്‍ പരാതി നല്‍കിയത്.

മണിവര്‍ണന്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴിനല്‍കി. കോടതിയില്‍ ഹാജരാക്കിയ മണിവര്‍ണനെ ജാമ്യത്തില്‍ വിട്ടു. സ്‌കൂളിലെ നാടക അധ്യാപകനായിരുന്നു മണിവര്‍ണന്‍. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗമാണ്

Exit mobile version