വിവാഹം കഴിക്കാന്‍ താത്പര്യം, ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി യുവതി, അറസ്റ്റില്‍

ഹൈദരബാദ്: വിവാഹം കഴിക്കാനായി ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവതി പ്രണവിനെ തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പരാതി നല്‍കുകയായിരുന്നു.

also read;‘ഗൂഗിൾ പേ’ സേവനം നിർത്തുന്നു; നിർണായക തീരുമാനവുമായി ഗൂഗിൾ

ഇതിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്തത്. തനിക്ക് പ്രണവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഒരു മാട്രിമോണിയല്‍ സൈറ്റില്‍ വെച്ചാണ് പ്രണവിന്റെ ഫോട്ടോ യുവതി കണ്ടത്.

എന്നാല്‍ ഈ ഐഡി വ്യാജമാണെന്ന് തിരച്ചറിഞ്ഞ യുവതി ഇക്കാര്യം പ്രണവിനെ അറിയിച്ചു. തുടര്‍ന്ന് പ്രണവ് ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുു. ഇതിന് പിന്നാലെയായിരുന്നു യുവതിക്ക് പ്രണവിനോട് പ്രണയം തോന്നിത്തുടങ്ങിയത്.

also read;ഡൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെച്ചു; അതിർത്തിയിൽ തുടരും, മരിച്ച കർഷകന് നീതിക്ക് വേണ്ടി പോരാടുമെന്നും കർഷകർ

ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ശല്യപ്പെടുത്തുന്നത് തുടരുകയും ചെയ്തു. പ്രണവ് താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തല്‍ തുടര്‍ന്നു. പിന്നാലെ ഗുണ്ടകളെ ഏര്‍പ്പാടാക്കി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രണവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

Exit mobile version