ഉമ്മന്‍ചാണ്ടിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം കോട്ടയത്തേക്ക് പോകുന്നതിനിടെ

കോട്ടയം: ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 2.30 ഓടെ പത്തനംതിട്ട അടൂര്‍ വടക്കടത്ത് കാവില്‍വച്ചാണ് അപകടം ഉണ്ടായത്.

ഉമ്മന്‍ചാണ്ടിയും സംഘവും സഞ്ചരിച്ച വാഹനത്തിലേക്ക് എതിരെ വന്ന വാഗണര്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആര്‍ക്കും കാര്യമായ പരുക്ക് ഇല്ല.

തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്. എതിരെ വന്ന കാര്‍ സ്റ്റീയറിങ് ലോക്കായി ഉമ്മന്‍ ചാണ്ടിയുടെ വണ്ടിയില്‍ ഇടിക്കുകയായിരുന്നു.

പിന്നീട് അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു.

Exit mobile version