പ്രളയം: കേരളം വ്യോമസേനയ്ക്ക് പണം നല്‍കേണ്ട, കേന്ദ്രം നല്‍കും; വിദേശയാത്രയ്ക്ക് മന്ത്രിമാര്‍ക്ക് അനുമതി നിഷേധിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിന് കേരളം വ്യോമസേനയ്ക്കു പണം നല്‍കേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍.

ന്യൂഡല്‍ഹി: പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് കേരളം വ്യോമസേനയ്ക്കു പണം നല്‍കേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍. പണം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന കേരളത്തിന്റെ അഭ്യര്‍ത്ഥന കേന്ദ്രം അംഗീകരിച്ചു.

അതേസമയം, സംസ്ഥാനത്തിനുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഈ കാര്യം. വിദേശസഹായം സ്വീകരിക്കരുതെന്നു മാത്രമാണ് നയമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Exit mobile version