കെഎസ്ആർടിസി സ്‌കാനിയ ബസിൽ ആൾമാറാട്ടം; മദ്യപിച്ച് അവശനായ ഡ്രൈവർക്ക് പകരം ബസ് ഓടിച്ചത് മറ്റൊരാൾ; വിജിലൻസിന്റെ പിടിയിലായി

KSRTC scania

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിയോഗിക്കപ്പെട്ട ഡ്രൈവർക്ക് പകരം മറ്റൊരാളെ കയറ്റി വിട്ട് ആൾമാറാട്ടം. ആൾമാറാട്ടം നടത്തിയ ഡ്രൈവറെ വിജിലൻസ് പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ ഓടുന്ന സ്‌കാനിയ ബസിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നയാൾക്ക് പകരം ഡ്യൂട്ടി കഴിഞ്ഞ മറ്റൊരു ജീവനക്കാരൻ ബസ് ഓടിക്കുകയായിരുന്നു. ഇത് വഴി മധ്യേയുള്ള പരിശോധനയ്ക്കിടെ ആഭ്യന്തര വിജിലൻസാണ് കണ്ടെത്തിയത്.

പരിശോധനയിൽ ആൾമാറാട്ടം കൈയ്യോടെ പിടികൂടിയതോടെ, ഡ്യൂട്ടിക്ക് നിയോഗിച്ച വിജീഷ് എന്ന ഡ്രൈവർ മദ്യപിച്ചത് കാരണമാണ് പകരം ഡ്യൂട്ടി കഴിഞ്ഞ സന്ദീപ് എന്ന ഡ്രൈവർ ബസ്സോടിച്ചതെന്ന് വിജിലൻസിന് വ്യക്തമായി. വീഴ്ച വരുത്തിയ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാൻ സിഎംഡി നിർദേശം നൽകി. കെഎസ്ആർടിസി വിജിലൻസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.

Exit mobile version