കോവിഡിന്റെ ജനിതക വകഭേദം എത്രമാത്രം അപകടകാരിയെന്ന് വ്യക്തമല്ല; എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കി; ഉന്നതതല യോഗം വിളിച്ചുചേർത്ത് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനത്തിന് കഴിവുള്ള പുതിയ വകഭേദത്തെ യുകെയിൽ കണ്ടെത്തിയതോടെ കേരളത്തിലും അതീവ ജാഗ്രത. നിലവിലെ സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ പ്രവർത്തനവും മുൻകരുതലുകളും വിലയിരുത്താൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഉന്നതതല യോഗം വിളിച്ചുചേർത്തു. ഇപ്പോഴത്തെ കോവിഡ്19നേക്കാളും 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് ജനിതക വകഭേദം വന്ന വൈറസ്. പുതിയതരം വൈറസിന്റെ രോഗ തീവ്രതാ സാധ്യതയെപ്പറ്റിയുള്ള പഠനം നടന്നുവരുന്നതേയുള്ളൂവെന്നും കേരളം പ്രത്യേക നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

വയോജനങ്ങളും മറ്റുപല രോഗമുള്ളവരും സംസ്ഥാനത്ത് ധാരാളമുള്ളതിനാൽ രോഗം വന്നുകഴിഞ്ഞാൽ അവരെ ഗുരുതരമാക്കും. ആരോഗ്യമുള്ളവർക്ക് പോലും പലതരം ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആ ഒരു സാഹചര്യത്തിൽ നിലവിലെ കോവിഡ് വ്യാപനം വിലയിരുത്താനും പുതിയ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും ശക്തിപ്പെടുത്താനുമാണ് യോഗം കൂടിയതെന്ന് മന്ത്രി അറിയിക്കുന്നു.

എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കുകയും എയർപോർട്ടിനോട് അനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നാല് എയർപോർട്ടുകൾ കേന്ദ്രീകരിച്ചും കിയോസ്‌കുകൾ ആരംഭിക്കും. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കും. യുകെയിൽ നിന്നും മറ്റേതെങ്കിലും രാജ്യങ്ങൾ വഴിയും വരുന്നവരെ കണ്ടെത്താൻ സർവൈലൻസ് സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കുന്നതാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്:

ബ്രിട്ടനിൽ സാർസ് കോവിഡ്2 (SARSCoV2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം കൂടി. ഇപ്പോഴത്തെ കോവിഡ്19നെക്കാളം 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസാണ് വകഭേദം വന്ന വൈറസ്. മാത്രമല്ല പുതിയതരം വൈറസിന്റെ രോഗ തീവ്രതാ സാധ്യതയെപ്പറ്റിയുള്ള പഠനം നടന്നുവരുന്നതേയുള്ളൂ. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. വയോജനങ്ങളും മറ്റുപല രോഗമുള്ളവരും സംസ്ഥാനത്ത് ധാരാളമുള്ളതിനാൽ രോഗം വന്നുകഴിഞ്ഞാൽ അവരെ ഗുരുതരമാക്കും. ആരോഗ്യമുള്ളവർക്ക് പോലും പലതരം ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആ ഒരു സാഹചര്യത്തിൽ നിലവിലെ കോവിഡ് വ്യാപനം വിലയിരുത്താനും പുതിയ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സയും ശക്തിപ്പെടുത്താനുമാണ് യോഗം കൂടിയത്.
എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. എയർപോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തും. നാല് എയർപോർട്ടുകൾ കേന്ദ്രീകരിച്ചും കിയോസ്‌കുകൾ ആരംഭിക്കും. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കും. യു.കെ.യിൽ നിന്നും മറ്റേതെങ്കിലും രാജ്യങ്ങൾ വഴിയും വരുന്നവരെ കണ്ടെത്താൻ സർവൈലൻസ് സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തിനുള്ളിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിക്കുന്നതാണ്. 14 ദിവസത്തന് മുമ്പ് ഇവിടെ എത്തിച്ചേർന്ന ആളുകളേയും പ്രത്യേക നിരീക്ഷണത്തൽ കൊണ്ടുവരേണ്ടതാണ്. ഇവിടെ നിന്നും വന്നവരുടെ ക്വാറന്റൈൻ ശക്തിപ്പെടുത്തും. ക്വാറന്റൈനിലുള്ള എല്ലാവരും നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടാണ്. എല്ലാ മെഡിക്കൽ ഓഫീസർമാരും നിരന്തരം കാര്യങ്ങൾ വിലയിരുത്തുന്നതാണ്. ജീവനക്കാർ കർശനമായും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. മരുന്നുകൾ, സുരക്ഷാ ഉപകരണങ്ങൾ, ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.

ബ്രിട്ടനില്‍ സാര്‍സ് കോവിഡ്-2 (SARS-CoV-2) വൈറസിന്റെ ജനിതക വകഭേദം (Multiple spike protein mutations) കണ്ടെത്തിയ…

Posted by K K Shailaja Teacher on Tuesday, 22 December 2020

Exit mobile version