തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി ജീവനൊടുക്കിയ നിലയില്‍

തൃശൂര്‍: കോവിഡ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. മുതുവറ സ്വാദേശി ശ്രീനിവാസനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീനിവാസന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസുകാര്‍ പറയുന്നത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ ശുചിമുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലാണ് ശ്രീനിവാസനെ കണ്ടെത്തിയത്. പിത്താശയ രോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ശ്രീനിവാസനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version