അനധികൃത സ്വത്ത് സമ്പാദനവും അഴിമതിയും; കെഎം ഷാജിക്ക് എതിരെ 180 കേന്ദ്രങ്ങളിൽ ജനകീയ സമരവുമായി എൽഡിഎഫ്

km shaji3

കണ്ണൂർ: അഴീക്കോട് എംഎൽഎ കെഎം ഷാജിക്ക് എതിരായി എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സമരം സംഘടിപ്പിക്കുന്നു. അഴിമതിയും നികുതി വെട്ടിപ്പും അവിഹിത സ്വത്ത് സമ്പാദനവും നടത്തിയെന്ന് ആരോപിച്ചാണ് കെഎം ഷാജിക്ക് എതിരെ എൽഡിഎഫ് പ്രതിഷേധം.

ഒക്ടോബർ 30 ന് കണ്ണൂർ ജില്ലയിലെ 180 കേന്ദ്രങ്ങളിലാണ് ജനകീയ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കെഎം ഷാജിയ്ക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ട്, കെട്ടിടനികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ല, തുടർച്ചയായി നിയമ ലംഘനം നടത്തുകയാണെന്നും സിപിഎം നേതാവ് എംവി ജയരാജൻ പറഞ്ഞു. 8.60 ലക്ഷം രൂപയുടെ വായ്പയെടുത്തിട്ട് നിർമ്മിച്ചത് 4 കോടിയോളം രൂപയുടെ വീടാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

നേരത്തെ, കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുകയും കോഴിക്കോട്ടെ വീട്ടിൽ കോർപ്പറേഷൻ അധികൃതരെത്തി അനധികൃത നിർമ്മാണം കണ്ടെത്തുകയും ചെയ്തിരുന്നു.

Exit mobile version