ക്രിസ്തുമസ് അവധി; കൂടുതല്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

2018 ഡിസംബര്‍ 20 മുതല്‍ 2019 ജനുവരി 2ാം തീയതി വരെയായിരിക്കും പ്രത്യേക സര്‍വ്വീസുകള്‍.

തിരുവനന്തപുരം; ക്രിസ്തുമസ് അവധിയോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും. 2018 ഡിസംബര്‍ 20 മുതല്‍ 2019 ജനുവരി 2ാം തീയതി വരെയായിരിക്കും പ്രത്യേക സര്‍വ്വീസുകള്‍.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാഗ്ലൂരിലേക്കും തിരിച്ചും അന്തര്‍സംസ്ഥാന കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ആയിരിക്കും സര്‍വ്വീസുകള്‍ നടത്തുക. ഈ സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version