മൂന്നാറില്‍ സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കൂടെ മദ്യപിച്ചയാളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു

കൊച്ചി: മൂന്നാര്‍ ചിത്തിരപുരത്ത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി പിപി ഹരീഷ് ആണ് മരിച്ചത്. മൂന്നാറില്‍ ഹോംസ്റ്റേയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ആല്‍ക്കഹോള്‍ കുടിച്ചതിനെ തുടര്‍ന്ന് കോലഞ്ചേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ചിത്തിരപുരത്തെ ഹോം സ്റ്റേയില്‍ വച്ച് കഴിഞ്ഞ 28നാണ് സാനിറ്റൈസര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് തേനില്‍ ചേര്‍ത്ത് കഴിച്ചത്. ഇയാള്‍ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹോംസ്റ്റേ ഉടമ തങ്കച്ചന്റെ നില ഗുരുതരമായി തുടരുകയാണ്. കുടുംബമായി ഇവിടെ എത്തിയ തൃശൂര്‍ സ്വദേശിക്കൊപ്പമാണ് ഇവര്‍ മദ്യപിച്ചത്. തിരിച്ച് വീട്ടിലേക്ക് പോകും വഴി ഇയാളെ കറുകുറ്റിയില്‍ വച്ച് ബോധരഹിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു.

Exit mobile version