‘നില ഗുരുതരമാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷയുടെ നാളമാണ് ഇന്നണഞ്ഞത്’; എസ്പിബിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല

തൃശ്ശൂര്‍: ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. നില ഗുരുതരമാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയുടെ നാളമാണ് ഇന്നണഞ്ഞത് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

നില ഗുരുതരമായാണെന്ന് അറിഞ്ഞിട്ടും ഉള്ളില്‍ എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയുടെ നാളമാണ് ഇന്നണഞ്ഞത്.

അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് എന്തെന്നില്ലാത്ത ഒരു പ്രഭാവമായിരുന്നു. ആദ്യമായി അദ്ദേഹത്തിന്റെ പാട്ട് കേട്ടപ്പോള്‍ മനസ്സില്‍ തോന്നിയ വൈകാരികത വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്നിലുണ്ടാകാറുണ്ട്. ഒരു അതുല്യപ്രതിഭയ്ക്ക് മാത്രമേ അത്തരത്തില്‍ ഒരു വ്യക്തിയെ സ്പര്ശിക്കാന് കഴിയുള്ളൂ. ഇന്ത്യന്‍ സംഗീതലോകത്തെ അതുല്യപ്രതിഭയ്ക്ക് വിട.

Exit mobile version