ചോദ്യം ചെയ്യാനല്ല; മന്ത്രി കെടി ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താൻ

minister kt jaleel

തിരുവനന്തപുരം: എൻഐഎ മന്ത്രി കെടി ജലീലിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താനെന്ന് റിപ്പോർട്ട്. ഇക്കാര്യം തെളിയിക്കുന്ന രേഖ കൈരളി ന്യൂസ് പുറത്തുവിട്ടു. യുഎപിഎ സെക്ഷൻ- 16 ,17 ,18 എന്നീ വകുപ്പുകൾ പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്.

ഡിവൈഎസ്പി രാധാകൃഷ്ണപിള്ള നൽകിയ നോട്ടീസിന്റെ പകർപ്പ് സഹിതമാണ് കൈരളി വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രേഖപ്പെടുത്തിയത് സാക്ഷി മൊഴി മാത്രമെന്നാണ് സൂചന.

മന്ത്രിയുടേത് മാത്രമല്ല, നൂറിലേറെ സാക്ഷികളുടെ മൊഴികളാണ് എൻഐഎ രേഖപ്പെടുത്തിയിരിക്കുന്നത്.

Exit mobile version