പീഡകരുടെ നാടാണ് കേരളമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു: കുമ്മനം

Kummanam Rajasekharan34

തിരുവന്തപുരം: പത്തനംതിട്ടയിൽ കൊവിഡ് രോഗിയായ പെൺകുട്ടി ആംബുലൻസിൽവെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആറന്മുളയിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം പീഡകരുടെ നാടാണ് കേരളമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് എന്ന് കുമ്മനം കുറ്റപ്പെടുത്തി.

കൊറോണ ബാധിച്ച രോഗിക്ക് സർക്കാർ ആംബുലൻസിൽ നിർഭയം യാത്ര ചെയ്യാൻ വയ്യാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. അതേസമയം വികസന രംഗത്ത് കടുത്ത മാന്ദ്യവും ശോഷിപ്പും വഴി കേരളം സാമ്പത്തിക വളർച്ചനിരക്കിൽ കൂപ്പുകുത്തി. പീഡകർക്കെതിരെ ശക്തമായ നിലപാട് സർക്കാർ സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് കുറിപ്പ്:

നാം എന്തിന്റെ നമ്പർ വൺ ആണ്? വ്യവസായ റാങ്കിങ്ങിൽ 28 ആം സ്ഥാനത്തേക്ക് നിലംപതിച്ച കേരളം സ്ത്രീപീഡന കൊലപാതക സംഭവങ്ങളിൽ ഒന്നാം റാങ്ക് നേടുന്നത് അപമാനകരവും ലജ്ജാകരവുമാണ്.

ഇതാണോ മുഖ്യമന്ത്രി എപ്പോഴും ഉരുവിടാറുള്ള നവോത്ഥാനവും നവകേരളവും ? നാം എന്തിന്റെ നമ്പർ വണ്ണാണ്? മുഖ്യമന്ത്രി മറുപടി പറയണം.

Exit mobile version