മൂന്നാറില്‍ കാട്ടാന ശല്യം രൂക്ഷമാവുന്നു; വ്യാപക കൃഷി നാശം

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമാവുന്നു. പഴയമൂന്നാറിലെ കൃഷിയിറടങ്ങിളിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ കൃഷി നശിപ്പിച്ചു. രാത്രി ഈ വഴി വന്ന ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം പഴയമൂന്നാറിലിറങ്ങിയ ഒറ്റയാന്‍ സര്‍ക്കാര്‍ സ്‌കൂളിന്റെ സംരക്ഷണഭിത്തി തകര്‍ത്തിരുന്നു.

ലോക്ഡൗണ്‍ സമയത്ത് മൂന്നാറില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായിരുന്നു. ഇതേത്തുടര്‍ന്ന് വനപാലകര്‍ കാവല്‍ നിന്ന് കാട്ടാനകളെ കാടുകയറ്റിയിരുന്നു. എന്നാല്‍ ഇപ്പോല്‍ വീണ്ടും ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകള്‍ കാടിറങ്ങിയിരിക്കുകയാണ്.

കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത് ഇക്കാനഗര്‍, പഴയമൂന്നാര്‍, മൂന്നാര്‍ കോളനി എന്നിവിടങ്ങളിലാണ്. ഇക്കാനഗറില്‍ കഴിഞ്ഞ ദിവസം രാത്രിയെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. നടപ്പാത തകര്‍ത്തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷമായതോടെ ആനകളെ ഓടിക്കാന്‍ വനംവകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Exit mobile version