‘ബിരിയാണി ചെമ്പിലെ ബുദ്ധി’; പികെ ഫിറോസിനോട് ബിനീഷ് കോടിയേരി

തൃശ്ശൂർ: ബംഗളൂരുവിൽ അറസ്റ്റ് ചെയ്യപ്പെട്ട മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ പരിഹസിച്ച് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവ൪ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചർച്ച ചെയ്യരുത് കേട്ടോ, ബിരിയാണി ചെമ്പിലെ ബുദ്ധി. പണ്ട് നട്ടുച്ചയ്ക്ക് നായനാർ ലീഗുകാരോട് പറഞ്ഞതേ എനിക്കും ഫിറോസിനോട് പറയാനുള്ളൂ, ‘ഗുഡ്‌നൈറ്റ്’- എന്നുമാണ് ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. പോസ്റ്റിന് വലിയ പ്രതികരണവും ലഭിക്കുന്നുണ്ട്.

ലഹരിമരുന്നു കേസിൽ ബംഗളൂരുവിൽ അറസ്റ്റ് ചെയ്യപ്പെട്ട അനൂബ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നും അനൂബിനെ ഹോട്ടൽ തുടങ്ങാൻ സാഹായിച്ചുവെന്നുമാണ് പികെ ഫിറോസ് രാവിലെ ആരോപിച്ചത്. എന്നാൽ അനൂബിനെ വർഷങ്ങളായി അറിയാമെങ്കിലും ലഹരിമരുന്ന് കേസുമായി അനൂബിന് ബന്ധമുണ്ടെന്ന് അറിയില്ലെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം. റസ്റ്റോറന്റ് തുടങ്ങാൻ പണം കടം കൊടുത്തിരുന്നു, എന്നാൽ പിന്നീട് ആ ബിസിനസ് പൊളിഞ്ഞെന്നും ബിനീഷ് പ്രതികരിച്ചിരുന്നു. താൻ ബംഗളൂരുവിൽ പോകുമ്പോൾ ഹോട്ടൽ ബുക്ക് ചെയ്ത് തന്നിരുന്നത് അനൂബായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ കുമരകത്ത് നൈറ്റ് പാർട്ടിക്ക് ശേഷം എടുത്തത് എന്ന് പറഞ്ഞ് ഫിറോസ് പുറത്ത് വിട്ട ചിത്രം കുമരകത്ത് നിന്നുള്ളതല്ലെന്നും ബിനീഷ് പറഞ്ഞിരുന്നു. തുടർന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് എത്തിയത്.

ലഹരിമരുന്നു സംഘങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷവും ബിജെപിയും ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലയിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനുള്ള അടവാണിതെന്നാണ് സിപിഎം മുന്നോട്ട് വെക്കുന്നത്.

Exit mobile version