സ്വർണ്ണക്കടത്ത് കേസ്: ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാരോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ്. ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായ അനിൽ നമ്പ്യാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിർദേശിച്ചിരിക്കുന്നത്.

കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാൻ വാക്കാൽ നിർദേശം നൽകുകയായിരുന്നു. കേസിൽ കസ്റ്റംസ് ഉടൻ സമൻസ് അയക്കുമെന്നാണ് വിവരം. ജൂലൈ അഞ്ചിന് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് പിടികൂടിയശേഷം പ്രതിയായ സ്വപ്ന സുരേഷും അനിൽ നമ്പ്യാരും ഫോണിൽ പലതവണ ബന്ധപ്പെട്ടതായി തെളിവുകളുണ്ടായിരുന്നു.

സ്വപ്ന സുരേഷും അനിൽ നമ്പ്യാരും പല തവണ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം അനിൽ നമ്പ്യാരും സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്.

Exit mobile version