വയനാട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ആശങ്ക

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും രോഗബാധയേറ്റത് സമ്പര്‍ത്തക്കിലൂടെയാണെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി.

ഇന്ന് 40 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ 394 പേര്‍ രോഗ മുക്തരായി. ആകെ രോഗം ബാധിച്ചവരില്‍ ഒരാള്‍ മരിച്ചു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ജില്ലയില്‍ ആകെ 2857 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതുതായി 177 പേരെ നിരീക്ഷണത്തിലാക്കി. അതേസമയം സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1234 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Exit mobile version