മത്സ്യവുമായെത്തിയ ആള്‍ക്ക് കൊവിഡ്; കൊണ്ടോട്ടിയില്‍ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു

മലപ്പുറം: മത്സ്യവുമായെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടിയില്‍ മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം മലപ്പുറത്ത് ഇതുവരെ 1,240 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,132 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ ആകെ 40,930 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Exit mobile version