പുക ഉയരുന്നത് കണ്ട് നിര്‍ത്തി പുറത്തിറങ്ങി; നിമിഷനേരം കൊണ്ട് കാര്‍ കത്തിനശിച്ചു

ഷൊര്‍ണൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചെറുതുരുത്തിക്ക് സമീപം വെട്ടിക്കാട്ടിരിയിലാണ് സംഭവം. അത്താണിയില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് കത്തിനശിച്ചത്. കാര്‍ ഓടിച്ചിരുന്ന തൃശൂര്‍ അത്താണി സില്‍ക്ക് നഗര്‍ തിരുവോണം വീട്ടില്‍ അമല്‍ ബാബു അത്ഭുതകരമായി രക്ഷപ്പെട്ടു.

വെട്ടിക്കാട്ടിരി പള്ളിക്ക് സമീപത്ത് വെച്ച് കാറിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് അമല്‍ ബാബു വാഹനം റോഡരികില്‍ നിര്‍ത്തി. പുറത്തിറങ്ങിയ നേരത്തിനുള്ളില്‍ തീപടര്‍ന്നു.

Exit mobile version