കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ബോബി അലോഷ്യസ് ദുരുപയോഗം ചെയ്‌തെന്ന പരാതി: അന്വേഷിക്കുമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: കായികതാരം ബോബി അലോഷ്യസ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ. ഈ പരാതിയെ കുറിച്ച് അന്വേഷിക്കാൻ പ്രിൻസിപ്പാൾ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി ഇപി ജയരാജൻ അറിയിച്ചു.

സംഭവത്തിൽ വൈകാതെ റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ബോബി ദുരുപയോഗിച്ചു എന്നാണ് ഉയർന്നിരിക്കുന്ന പരാതി. ബോബി നടത്തിയത് ഗുരുതര അഴിമതിയാണെന്ന് മുൻ സ്‌പോർട് കൗൺസിൽ അംഗം സലിം പി ചാക്കോയും ആരോപിച്ചിരുന്നു.

Exit mobile version