മഹാമാരിയിൽ നിന്നും രക്ഷാകവചം തീർക്കുന്നത് ഡോക്ടർമാർ; ഡോക്ടേഴ്‌സ് ദിനത്തിൽ നന്ദി പറഞ്ഞ് പൃഥ്വിരാജ്

കൊച്ചി: ലോകത്തെമ്പാടുമുള്ള ഡോക്ടർമാർക്ക് ഡോക്ടേഴ്‌സ് ദിനത്തിൽ നന്ദിയും ആശംസയും അറിയിച്ച് നടൻ പൃഥ്വിരാജ്. സാധാരണ സാഹചര്യങ്ങളിൽ നമ്മുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ മാത്രം നിന്ന് പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് ഡോക്ടർമാരെന്നും പതിവ് മെഡിക്കൽ ചെക്കപ്പിനപ്പുറം ഡോക്ടറുമായി ഒരു സന്ദർശനം ഉണ്ടാകരുതേ എന്നാഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരുമെന്നും പൃഥ്വിരാജ് പറയുന്നു.

ഈ ലോകം മുഴുവൻ ഒരു മഹാമാരിയുടെ നിഴലിൽ ഭീതിയോടെ ഒത്തുകൂടുമ്പോൾ നമുക്കായി രക്ഷാകവചം തീർക്കുന്നത് ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണൽസുമാണ്. അതുകൊണ്ട് ഈ ഡോക്ടേഴ്‌സ് ദിനത്തിൽ ഈ യുദ്ധത്തിന്റെ മുൻനിരയിൽ നിന്ന് നമുക്കായി പോരാടുന്ന ഡോക്ടർമാരെ നമുക്ക് നന്ദിയോടെ സ്മരിക്കാം. ലോകത്തെമ്പാടുമുള്ള എല്ലാ ഡോക്ടർമാർക്കും സന്തോഷകരമായ ഡോക്ടേഴ്‌സ് ദിനം നേരുകയാണ്.ധീരവും നിസ്വാർത്ഥവുമായ നിങ്ങളുടെ സേവനത്തിന് നന്ദി അറിയിക്കുന്നു. ഈ ലോകം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.-ഫേസ്ബുക്ക് വീഡിയോയിൽ പൃഥ്വിരാജ് പറയുന്നു.

Exit mobile version