ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, 23ഉം 24ഉം വയസ്സുള്ള യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ആലപ്പുഴയിലാണ് സംഭവം. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണന്‍, അപ്പു എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തോട്ടപ്പള്ളിയില്‍ ദേശീയപാതയില്‍ വെച്ചാണ് അപകടം. കൂട്ടുകാരായ യദുകൃഷ്ണനും അപ്പുവും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. അതിനിടെ ഹരിപ്പാട് ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ഇവരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇരുവരും അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഐസ് പ്ലാന്റ് ജീവനക്കാരായിരുന്നു ഇരുവരും. അപ്പുവിന് 23 വയസും, യദുകൃഷ്ണന് 24 വയസുമായിരുന്നു പ്രായം.

Exit mobile version