കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: ഐഎന്‍ടിയുസി നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായിരുന്ന കെ സുരേന്ദ്രന്‍(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡണ്ടായിരുന്നു.

കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Exit mobile version