‘ രാഹുല്‍ ടൂറിസ്റ്റ് വിസയില്‍ വരുന്ന എംപി, രാഹുലിനേക്കാള്‍ വയനാട്ടിലെത്തിയത് ആനയാണ്’ ; ഇത്തവണ ബിജെപി കേരളത്തില്‍ ചരിത്രം കുറിക്കും; കെ.സുരേന്ദ്രന്‍

ന്യൂഡല്‍ഹി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കും. സംസ്ഥാനത്ത് മുന്നണികളുടെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഒടുവിലത്തെ സര്‍പ്രൈസായിരുന്നു കെ സുരേന്ദ്രന്റെ വയനാടന്‍ എന്‍ട്രി. മത്സരിക്കലല്ല, പാര്‍ട്ടിയെ നയിക്കലാണ് ഇത്തവണത്തെ ദൗത്യമെന്നായിരുന്നു സംസ്ഥാന പ്രസിഡണ്ടിന്റെ നിലപാട്. ദേശീയ നേതൃത്വവും ആദ്യം ഇത് അംഗീകരിച്ചിരുന്നു.

എന്നാല്‍ ഒടുവില്‍ രാഹുലിന്റെ വയനാട്ടില്‍ പോരാട്ടം കടുപ്പിക്കാന്‍ സുരേന്ദ്രനെ ഇറക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയിലെ ദില്ലി ചര്‍ച്ചയില്‍ പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും തന്നെയാണ് സുരേന്ദ്രനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ALSO READ കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് അറസ്റ്റില്‍, കുഞ്ഞിനെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍

അതേസമയം, രാഹുല്‍ വയനാട്ടില്‍ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. 5 കൊല്ലം വയനാട്ടില്‍ എന്ത് ചെയ്തുവെന്നും, രാഹുല്‍ ടൂറിസ്റ്റ് വിസയില്‍ വരുന്ന എംപിയാണെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.

രാഹുലിനേക്കാള്‍ വയനാട്ടിലെത്തിയത് ആനയാണ്. വന്യമൃഗ ഭീഷണിക്കെതിരെ രാഹുല്‍ എന്ത് പറഞ്ഞു, എന്ത് ചെയ്തു, എന്തങ്കിലും പദ്ധതി കൊണ്ടു വന്നോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. എന്‍ഡിഎ ഇക്കുറി കേരളത്തില്‍ ചരിത്രം കുറിക്കുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

Exit mobile version