പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വന്‍ തീപിടുത്തം. ഹിന്ദുസ്ഥാന്‍ ലാറ്റക്സിലാണ് തീപിടിച്ചത്. ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ തള്ളിയ ഭാഗത്താണ് തീപിടിത്തം. ഫയര്‍ഫോഴ്‌സെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

7.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ബില്‍ഡിംഗിനോട് ചേര്‍ന്നുള്ള റബര്‍ മാലിന്യക്കൂനയിലാണ് തീപിടിച്ചതെന്നാണ് വിവരം. ഒരു കെട്ടിടം പൂര്‍ണമായി കത്തിനശിച്ചതായാണ് വിവരം.

നിലവില്‍ ചെങ്കല്‍ച്ചൂള ഫയര്‍സ്റ്റേഷനില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് പേരൂര്‍ക്കട ശാസ്തമംഗലം റോഡില്‍ നിലവില്‍ ഗതാഗതം തടസപ്പെടുത്തിയിരിക്കുകയാണ്.

Exit mobile version