മുന്‍ഗണന വിഭാഗക്കാര്‍ക്ക് 15 രൂപയ്ക്ക് 10 കിലോ അരി ഇന്നുമുതല്‍, അപേക്ഷിച്ച് ഒറ്റദിവസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്കുന്ന പദ്ധതി നിര്‍ത്തിയേക്കും

തിരുവനന്തപുരം: മുന്‍ഗണനേതര വിഭാഗത്തിലെ പൊതുവിഭാഗം സബ്‌സിഡി (നീല കാര്‍ഡ്), പൊതുവിഭാഗം (വെള്ള കാര്‍ഡ്) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി 10 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കില്‍ ഇന്നു മുതല്‍ വിതരണം ചെയ്യും.

മുന്‍ഗണന വിഭാഗത്തിലെ അന്ത്യോദയ അന്ന യോജന (എഎവൈ മഞ്ഞ കാര്‍ഡ്), പിഎച്ച്എച്ച് (പിങ്ക് കാര്‍ഡ്) വിഭാഗക്കാര്‍ക്ക് കേന്ദ്ര പദ്ധതിയായ പിഎംജികെഎവൈ പ്രകാരം ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല സൗജന്യമായി ലഭിക്കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ ലഭിക്കാത്തവര്‍ക്ക് അതുകൂടി ചേര്‍ത്ത് 3 കിലോ ലഭിക്കും.

21 മുതല്‍ ഇരുവിഭാഗത്തിലെയും കാര്‍ഡുകളിലെ ഓരോ അംഗത്തിനും സൗജന്യമായി 5 കിലോ അരി വീതം കേന്ദ്ര റേഷനായും ലഭിക്കും. അതേസമയം, അപേക്ഷിച്ച് ഒറ്റദിവസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്കുന്ന പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആലോചനയില്‍.

കാരണം, ഇത്തരത്തില്‍ വിതരണം ചെയ്ത കാര്‍ഡുകളില്‍ നിലവിലെ കാര്‍ഡുകളില്‍ അംഗങ്ങളായവര്‍ ഉള്‍പ്പെട്ടിരിക്കാമെന്ന സംശയം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആലോചിക്കുന്നത്. 37,000 റേഷന്‍ കാര്‍ഡുകളാണു ലോക്ഡൗണ്‍ കാലത്ത് സിവില്‍ സപ്ലൈസ് വകുപ്പ് ഇപ്രകാരം നല്കിയത്.

Exit mobile version