‘ആ മന്ത്രി പൊതുവെ നിന്നെപ്പോലെയുള്ള പെണ്ണുങ്ങൾക്ക് വേറെ ചില കാര്യങ്ങൾക്കാണ് പൈസകൊടുക്കുക’; അഭിനന്ദനം കൊതിച്ചെത്തിയ പതിനാലുകാരിയോട് അധ്യാപകൻ പറഞ്ഞത്

കൊച്ചി: സ്ത്രീകളെന്നാൽ പുരുഷന് എന്നും വെറും ലൈംഗിക ബിംബം മാത്രമാണെന്ന് അന്ന് താൻ മനസിലാക്കിയെന്ന് തനിക്കുണ്ടായ അനുഭവത്തിലൂടെ വരച്ചിട്ട് ഡോ. അപർണ സൗപർണിക. പെൺശരീരം ലൈംഗികതയുമായി മാത്രം കൂട്ടിക്കെട്ടി വായിക്കുന്നതിനോ അല്ലെങ്കിൽ പെണ്ണിനെ ശരീരമായി മാത്രം വായിക്കുന്നതിനോ അധ്യാപകരെന്നോ വിദ്യാർത്ഥിയെന്നോ നാട്ടുകാരെന്നോ കേൾവിക്കാരെന്നോ വ്യത്യാസമില്ലെന്ന് തന്റെ പതിനാലാം വയസിലെ അനുഭവത്തിലൂടെ ഡോ. അപർണ വ്യക്തമാക്കുന്നു.

ഡോ. അപർണ സൗപർണികയുടെ ഫേസ്ബുക്ക് കുറിപ്പ്:

പെൺശരീരം ലൈംഗികതയുമായി മാത്രം കൂട്ടിക്കെട്ടി വായിക്കുന്നതിനോ അല്ലെങ്കിൽ പെണ്ണിനെ ശരീരമായി മാത്രം വായിക്കുന്നതിനോ അധ്യാപകരെന്നോ വിദ്യാർത്ഥിയെന്നോ നാട്ടുകാരെന്നോ കേള്വിക്കാരെന്നോ വ്യത്യാസമില്ല. ആൺജാതി ആണ് അവിടെ കുഴപ്പക്കാർ. ഒൻപതാംക്ലാസ്സിൽ പഠിക്കുമ്പോളാണ് ദേശീയോദ്ഗ്രഥനം ജനസംഖ്യാവിദ്യാഭ്യാസം എന്നൊക്കെപ്പറഞ്ഞു കേന്ദ്ര ഗവണ്മെന്റ് നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അന്നത്തെ ————— വകുപ്പ് മന്ത്രി ആയിരുന്ന—————— കയ്യിൽനിന്നും cash price ഒക്കെ വാങ്ങി അഭിമാനത്തോടെ സ്‌കൂളിൽ തിരിച്ചെത്തിയത്.

പൊതുവിജ്ഞാനം ആവോളം പകർന്നുതന്നിരുന്ന ഒരു അധ്യാപകന്റെ അടുത്തേക്കാണ് സന്തോഷത്തോടെ വിവരം പറയാൻ ഓടിച്ചെന്നത്.’——— മന്ത്രി നിനക്ക് പൈസ സമ്മാനമായി തന്നു എന്ന് ആരോടും പറയണ്ട’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം .

‘ആ മന്ത്രി പൊതുവെ നിന്നെപ്പോലെയുള്ള പെണ്ണുങ്ങൾക്ക് വേറെ ചില കാര്യങ്ങൾക്കാണ് പൈസകൊടുക്കുക’ എന്നുകൂടെ എനിക്ക് വ്യക്തമാക്കിത്തന്നു ഊറിച്ചിരിച്ചുകൊണ്ട് അദ്ദേഹം നടന്നുപോയി. പ്രായത്തിൽ കവിഞ്ഞ വളർച്ചയും അതിന്റെ അപകര്ഷതാബോധവും ഉണ്ടായിരുന്ന ആ പതിനാലുകാരിക്ക് പിന്നീട്ആ വിജയം ആസ്വദിക്കാൻ കഴിഞ്ഞില്ല.

കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ എത്തിയ അദ്ധ്യാപികയെ ഒറ്റ രാത്രികൊണ്ട് ഒരു സെക്‌സ് സിംബൽ ആക്കിയെടുത്ത മനോഭാവവും ആ അധ്യാപകന്റേതിൽ നിന്നും ഒട്ടും വ്യത്യസ്!തല്ല.
ലോകം കീഴടക്കിവന്ന പെണ്ണായാലും, അവൾ രണ്ടുമുലകളും കാലിനിടയിലെ ദ്വാരവും മാത്രമാണ് പുരുഷകേസരികൾക്ക്.

Exit mobile version