സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണം; ഇത് വിശ്വാസികളുടെ ആവശ്യം; രമേശ് ചെന്നിത്തല

ആലപ്പുഴ; സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിശ്വാസിസമൂഹത്തിന്റെ വലിയൊരു ആവശ്യമാണിത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സാമൂഹിക അകലം പാലിച്ച് കൊണ്ട് ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണം. അതിനുള്ള സാഹചര്യം ഒരുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ പാസ് വഴി നാട്ടിലേക്ക് വരുന്നതാണ് നല്ലത്. സംസ്ഥാനത്തേക്ക് വരാന്‍ പാസ് നിര്‍ബന്ധമാക്കിയതില്‍ തെറ്റില്ല. എന്നാല്‍ പാസ് കൃത്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.

Exit mobile version