വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ സൗജന്യമല്ല; ചെലവ് സ്വയം വഹിക്കണം

തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ ഇനി മുതല്‍ സൗജന്യമല്ല. ഇതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ചെലവ് വഹിക്കാനാവില്ല. എന്നാല്‍ നിലവില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ തുക എത്രയാണെന്ന് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗര്‍ഭിണികളെ മാത്രമാണ് വീടുകളിലേക്ക് വിടുന്നത്. ഇത്തരത്തില്‍ ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Exit mobile version