തിരിച്ചടിച്ച് ഇന്ത്യ : ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍

ന്യൂഡല്‍ഹി : യാത്രാച്ചട്ടത്തില്‍ ബ്രിട്ടനെതിരെ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റീന്‍ ഇന്ത്യ നിര്‍ബന്ധമാക്കി. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാണ്. തിങ്കളാഴ്ച മുതല്‍ നടപടി പ്രാബല്യത്തില്‍ വരും.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കയ്യിലുണ്ടായിരിക്കണം. ഇന്ത്യയില്‍ എത്തിയാല്‍ വിമാനത്താവളത്തില്‍ വെച്ചും ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാകും. നിര്‍ബന്ധിത ക്വാറന്റീന്‍ കഴിഞ്ഞ് വീണ്ടും ആര്‍ടിപിസിആര്‍ എടുക്കണം.

രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചെത്തുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയ യുകെയുടെ നടപടിക്കെതിരെ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ സമാന രീതിയില്‍ തിരിച്ചടിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നിട്ടും ബ്രിട്ടന്‍ പിന്മാറാതെ വന്നതോടെയാണ് ഇന്ത്യയുടെ നടപടി.

Exit mobile version