ക്വാറന്റീന്‍ സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി; സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴാം ദിവസം ഓഫിസിലെത്തണം

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ദിവസം ഓഫിസില്‍ ഹാജരാകാം. ക്വാറന്റീന്‍ സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ജോലിക്കെത്തുമ്പോള്‍ നെഗറ്റീവായിരിക്കണം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉളളവര്‍ക്ക് 7 ദിവസം ക്വാറന്റീന്‍.

നേരത്തെ 10 ദിവസമായിരുന്നു പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നതിനുള്ള കാലയളവ്. മൂന്നു മാസത്തിനിടെ കോവിഡ് വന്നവര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നാലും ക്വാറന്റീന്‍ വേണ്ട. ഇളവ് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ്.

ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കാഷ്വല്‍ അവധി അനുവദിക്കും. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ വന്ന ജീവനക്കാരന്‍, മൂന്നു മാസത്തിനിടയില്‍ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കില്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല. ഇവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചും സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫിസില്‍ ഹാജരാകുകയും രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടുകയും വേണം.

Exit mobile version