അതിഥി സിങ്ജീയുടെ പ്രശ്‌നം ഉടന്‍ പരിഹരിച്ചോ, ഇല്ലെങ്കില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറും, രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി സന്തോഷ് പണ്ഡിറ്റ്, പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ലെന്ന് മുന്നറിയിപ്പ്

തൃശ്ശൂര്‍: റായ്ബറേലിയിലെ എംഎല്‍എയായ അതിഥി സിംഗ് കോണ്‍ഗ്രസിനെതിരെ കലാപം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി സിനിമാതാരം സന്തോഷ് പണ്ഡിറ്റ്. ബസ് വിവാദത്തിലടക്കം കോണ്‍ഗ്രസിനും പ്രിയങ്ക ഗാന്ധിക്കും എതിരെ അതിഥി സിംഗ് രംഗത്ത് വന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ രാഹുലിന് മാത്രമേ സാധിക്കൂ എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അതിഥി സിങ് ജീ എന്ന 32കാരിയായ കരുത്തായ എംഎല്‍എയും അവരുടെ തന്നെ പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ രാഹുല്‍ജീ ഉടന്‍ തന്നെ നേരിട്ട് ഇടപെട്ട് തീര്‍ക്കണം എന്നാണ് തന്റെ അഭിപ്രായമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ നിസ്സാര കാര്യത്തിന് കോണ്‍ഗ്രസിനോട് തെറ്റിപിരിഞ്ഞ് യോഗി ആദിത്യജീയുടെ ഭരണത്തെ സദാ പുകഴ്ത്തുന്ന ഇവര്‍ ബിജെപിയിലേക്ക് മാറുവാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ ഗാന്ധിക്ക് സന്തോഷ് പണ്ഡിറ്റ് മുന്നറിയിപ്പ് നല്‍കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പണ്ഡിറ്റിന്‌ടെ രാഷ്ട്രീയ നിരീക്ഷണം..

ഉത്തര്‍ പ്രദേശിലെ Congress Party യുടെ Aditi Singh ji എന്ന 32 കാരിയായ കരുത്തയായ MLA യും അവരുടെ തന്നെ പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ Rahul ji ഉടന്‍ തന്നെ നേരിട്ട് ഇടപെട്ട് തീര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കില്‍ നിസ്സാര കാര്യത്തിന് Congress നോട് തെറ്റിപിരിഞ് Yogi Adhithyanath ji യുടെ ഭരണത്തെ സദാ പുകഴ്ത്തുന്ന ഇവര്‍ BJP യിലേക്ക് മാറുവാന്‍ സാദ്ധ്യതയുണ്ടേ…

തങ്ങളുടെ സ്റ്റാര്‍ MLA അദിതി ജി യെ Congress Women’s Wing ന്‌ടെ General Secretary പദത്തില്‍ നിന്ന് ഒഴിവാക്കുകയും , സ്പീക്കറോട് ഉടനെ അവരെ MLA. പദത്തില്‍ നിന്നും അയോഗ്യത കല്‍പിക്കണം എന്നും പറഞ്ഞ് UP Congress Party മുന്നോട്ട് വന്നിരിക്കുകയാണല്ലോ..(ഇവരെ അയോഗ്യയാക്കിയാല്‍ UP യിലെ Congress പ്രതിനിധികളുടെ എണ്ണം 7 ല്‍ നിന്നും 6 ആകും.. ആകെ 403 MLA മാരാണ് സംസ്ഥാനത്ത് ഉള്ളത്)

5 തവണ Congress ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച അന്തരിച്ച അഖിലേഷ് പ്രതാപ് ജിയുടെ പുത്രിയാണ് ഇവര്‍. 2017 ല്‍ Congress Party , UP യിലെ അന്നത്തെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് മത്സരിച് 7 പേരെ വിജയിപ്പിക്കുവാന്‍ സാധിച്ചതാണ്. (403 സീറ്റിലും മത്സരിച്ചിരുന്നു.)

അദിതി ജി യും സ്വന്തം പാ4ട്ടിയും തമ്മിലുള്ള പിണക്കം കഴിഞ്ഞ വര്‍ഷം മുതല്‍ തുടങ്ങിയതാണ് ട്ടോ..കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കിയപ്പോള്‍ ഇവര്‍ ആ നടപടിയെ സ്വാഗതം ചെയ്തു. Article 370 ഒഴിവാക്കിയ കേന്ദ്രത്തെ പുകഴ്ത്തി. പലപ്പോഴും പ്രതിപക്ഷത്തായിട്ടും മുഖ്യമന്ത്രി യോഗി ജി യെ പുകഴ്ത്തി രംഗത്ത് വന്നു.

കൊറോണാ കാരണം lock down പ്രഖ്യാപിച്ച ഉടനെ യോഗിജി രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങി കിടന്ന UP യിലെ തൊഴിലാളികളെ സൗജന്യ ബസ്സുകളില്‍ UP യിലേക്ക് തിരിച്ചെത്തിച്ചതും അദിതി MLA പുകഴ്ത്തി.കൊറോണക്കെതിരെ BJP സര്‍ക്കാര്‍ എടുത്ത നിലപാടുകളെ ഇവര്‍ പുകഴ്ത്തി.

ഇപ്പോള്‍ Priyanga ji ക്കെതിരെ അവര്‍ നിലപാട് എടുത്തു. അതിഥി തൊഴിലാളികളെ മുന്നില്‍ വെച്ച് ക്രൂരമായ തമാശ കാണിക്കരുത് എന്ന് പറഞ്ഞ് രംഗത്ത് വന്നു. അതിഥി തൊഴിലാളികള്‍ക്ക് ബസ്സ് ഏര്‍പ്പാട് ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം അവര്‍ Congress ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാ9, മഹാരാഷ്ട്രയില്‍ ചെന്ന് അവിടെ ഉള്ള തൊഴിലാളികളെ രക്ഷിക്കു എന്നവര്‍ പറഞ്ഞു. ഇതൊക്കെയാണ് അദിതി ജി യെ പാ4ട്ടിയില്‍ നിന്നും പുറത്താക്കുവാന്‍ കാരണം..

(വാല് കഷ്ണം….എന്‌ടെ അഭിപ്രായത്തിന് യുവജനങ്ങള്‍ക്ക് ഇടയില്‍ ഇത്രയും ആരാധകരും, ഭാവിയിലെ വലിയൊരു പ്രതീക്ഷയുമായ ഇവരെ Congress Party കൈവിടരുത്. അവര്‍ ഈ പാ4ട്ടി വിട്ട് BJP യില്‍ ചേര്‍ന്നാല്‍ 2022 ല്‍ നടക്കേണ്ട UP നിയമസഭാ ഇലക്ഷനില്‍ Congress Party. ക്ക് വലിയ തിരിച്ചടിയാകും. അതിനാല്‍ Rahul ji ഉടനെ ഈ വിഷയത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ഇവരെ എങ്ങനെ എങ്കിലും തിരികെ എത്തിക്കുവാന്‍ ശ്രമിക്കുക. )

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല..B+ Blood group and B+ attitude അതാണ് പണ്ഡിറ്റ്)

Exit mobile version