ദുബായിയില്‍ നിന്ന് 178 പ്രവാസികളുമായി വിമാനം കൊച്ചിയിലെത്തി

കൊച്ചി: ദുബായിയില്‍ നിന്ന് പ്രവാസികളുമായുള്ള വിമാനം കൊച്ചിയിലെത്തി. 178 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാത്രി 8 മണിയോടെയാണ് എയര്‍ ഇന്ത്യയുടെ IX 434 വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

ഇതില്‍ 172 മുതിര്‍ന്നവരും അഞ്ചു കുട്ടികളുമാണ് ഉള്ളത്. 86 പേര്‍ സ്ത്രീകളാണ്.
ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് റാപിഡ് ടെസ്റ്റ് നടത്തിയിരുന്നു. തൃശ്ശൂര്‍, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവര്‍ യാത്രക്കാരില്‍ ഉള്‍പ്പെടുന്നു.

അതിനിടെ, ബഹ്‌റൈനില്‍ നിന്ന് രാത്രി ഏഴ് മണിക്ക് പ്രവാസികളുമായി കരിപ്പൂരിലേക്ക് വിമാനം യാത്ര തിരിച്ചു. 180 യാത്രക്കാരുമായി രാത്രി 11.20ഓടെയാണ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുക. ബഹ്‌റൈനില്‍ തെര്‍മല്‍ സ്‌കാന്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു വിമാനങ്ങളിലുമായി ഇന്ന് 361 പ്രവാസികള്‍ ആണ് കേരളത്തില്‍ എത്തിച്ചേരുന്നത്.

Exit mobile version