വിമാനയാത്രക്കിടെ മദ്യലഹരിയില്‍ സഹയാത്രക്കാരന്റെ മോശം പെരുമാറ്റം, പരാതിയുമായി യുവനടി

കൊച്ചി: വിമാനയാത്രക്കിടെ യാത്രക്കാരനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവനടി ദിവ്യ പ്രഭ. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഈ ദുരനുഭവം ഉണ്ടായതെന്ന് ദിവ്യ പ്രഭ പരാതിയില്‍ പറയുന്നു.

divya prabha| bignewslive

സംഭവത്തില്‍ ദിവ്യ പ്രഭ കൊച്ചി പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സഹയാത്രികന്‍ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവം നടന്നശേഷം വിമാനത്തിലെ ജീവനക്കാരോടു പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി പരാതിയില്‍ പറയുന്നു.

also read: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇക്കാര്യം താന്‍ വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടി പരാതിയില്‍ പറയുന്നുണ്ട്.

divya prabha| bignewslive

വിമാനഅധികൃതര്‍ പറഞ്ഞത് പൊലീസിനോട് പരാതിപ്പെടാന്‍ ആയിരുന്നു. കൊച്ചിയിലെത്തിയ ശേഷം ഇവര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version